Latest NewsKeralaNews

ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും കെ സുരേന്ദ്രൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇത് ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നൂറുകണക്കിന് കോടി രൂപയുടെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട് എന്ന് അദ്ദേഹം ആരോപിച്ചു. 2016 ന് ശേഷം മാറിയ മാലിന്യനിർമാർജന നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ഖരമാലിന്യങ്ങൾ പച്ചക്ക് കത്തിച്ചു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ നഗരസഭയും സർക്കാരും ഭരണകക്ഷികളും പ്രതിപക്ഷവും ലക്ഷ്യമിടുന്നത് വലിയ അഴിമതിയാണ്. പ്ലാന്റ് കരാറെടുത്തത് വൈക്കം വിശ്വന്റെ മരുമകനാണ്. കോൺ​ഗ്രസ് നേതാവ് വേണു​ഗോപാലിന്റെ മകനും കരാറുകാരനാണ്. ഇത് മരുമകന്മാരുടെ കാലമാണെന്നും അദ്ദേഹം തുറന്നടിച്ചു.

എൽഡിഎഫും യുഡിഎഫും തമ്മിൽ സഹകരണമാണ്. ഇവരാണ് ഇതിന്റെ ലാഭവിഹിതം കൈക്കലാക്കുന്നത്. ബിജെപിക്കെതിരെ അഴിമതിക്കാരെ ഒന്നിച്ചു ചേർക്കാനാണ് ഇടത്- വലത് മുന്നണികളുടെ ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button