യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ എല്ലാ ഉപഭോക്താക്കൾക്കും പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. എന്നാൽ, പരസ്യവുമായി ബന്ധപ്പെട്ടുളള പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകളിൽ ചില പരസ്യങ്ങൾ കാണിക്കുന്ന രീതിയിലാണ് യൂട്യൂബ് മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായി യൂട്യൂബ് വീഡിയോകൾക്ക് മുകളിൽ ബാനർ പോലെ കാണിച്ചിരിക്കുന്ന ‘ഓവർലേ ആഡുകൾ’ ഒഴിവാക്കും. ഏപ്രിൽ ആറ് മുതലാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യുക.
ഓവർലേ ആഡുകൾ പ്രദർശിപ്പിക്കുന്നത് കാഴ്ചക്കാർക്ക് ഇടയിൽ തടസ്സം സൃഷ്ടിച്ചതിനെ തുടർന്നാണ് അവ നീക്കം ചെയ്യാൻ യൂട്യൂബ് തീരുമാനിച്ചത്. മൊബൈൽ ഫോൺ പതിപ്പിൽ നിന്നും ഇതിനോടകം തന്നെ ബാനർ പരസ്യങ്ങൾ യൂട്യൂബ് ഒഴിവാക്കിയിട്ടുണ്ട്. പരസ്യത്തിൽ വന്ന പുതിയ മാറ്റങ്ങൾ യൂട്യൂബ് ക്രിയേറ്റർമാരെ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: സ്ത്രീകൾക്കായി ‘പിങ്ക് ഹെൽത്ത്’ അവതരിപ്പിച്ചു
Post Your Comments