KollamLatest NewsKeralaNattuvarthaNews

വീ​ടി​ന്‍റെ മേ​ൽ​ക്കു​ര ത​ക​ർ​ത്ത് വീ​ട്ടി​ൽ ക​യ​റി പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ചു : യുവാവ് അറസ്റ്റിൽ

ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ​ച്ചേ​രി അമ്പി​ളി​ച്ചേ​ഴ​ത്ത് തെ​ക്ക​തി​ൽ ശ​ശാ​ങ്ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന സു​ജി​ത്ത്(26) ആ​ണ് അറസ്റ്റിലായത്

കൊല്ലം: മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യം വീ​ടി​ന്‍റെ മേ​ൽ​ക്കു​ര ത​ക​ർ​ത്ത് വീ​ട്ടി​ൽ ക​യ​റി പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​യാ​ൾ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ​ച്ചേ​രി അമ്പി​ളി​ച്ചേ​ഴ​ത്ത് തെ​ക്ക​തി​ൽ ശ​ശാ​ങ്ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന സു​ജി​ത്ത്(26) ആ​ണ് അറസ്റ്റിലായത്. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

പി​താ​വ് ജോ​ലി​ക്ക് പോ​യെ​ന്നും മാ​താ​വ് തി​രു​വ​ന്ത​പു​ര​ത്ത് പൊ​ങ്കാ​ല​യി​ടാ​ൻ പോ​യെ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി രാ​ത്രി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി മു​ക​ൾ നി​ല​യി​ലെ മേ​ൽ​ക്കു​ര പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​ള​യ പെ​ണ്‍​കു​ട്ടി​യെ വാ​യ പൊ​ത്തി​പ്പി​ടി​ക്കു​ക​യും ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പു​റ​ത്തേ​ക്ക് കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ മൂ​ത്ത​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌കു​ട്ടി​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​കയായിരുന്നു.

Read Also : നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണമെടുക്കാൻ കയ്യിട്ട മോഷ്ടാവ് ജീവനും കൊണ്ടോടി: നടന്നത് അത്ഭുതം

ശ​ക്തി​കു​ള​ങ്ങ​ര പൊലീ​സി​ൽ നൽകിയ പരാതിയെ തുടർന്ന്, സ​മീ​പ​ങ്ങ​ളി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്​ഐമാ​രാ​യ ആ​ശാ.​ഐ.​വി, ഡാ​ർ​വി​ൻ, ഷാ​ജ​ഹാ​ൻ, സു​ദ​ർ​ശ​ന​ൻ, എ​സ് സി​പി​ഒ ശ്രീ​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button