നെടുങ്കണ്ടം : നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. നേർച്ചപ്പെട്ടിയിലേക്ക് കയ്യിട്ട കള്ളനെ നിരവധി തവണ കടന്നൽ കൂട്ടം കടിക്കുകയായിരുന്നു. ഇതോടെ ഇയാൾ മോഷണം ഉപേക്ഷിച്ച് ജീവനും കൊണ്ടോടി.
ചേമ്പളം ടൗണിന് സമീപം കുരിശുപള്ളിയിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ക്കാനാണ് ഞായറാഴ്ച രാത്രി കള്ളൻ ശ്രമം നടത്തിയത്. നേര്‍ച്ചപ്പെട്ടിയുടെ താഴ് അടിച്ചു തകര്‍ത്ത നിലയിലാണ്.
കൂടാതെ നേര്‍ച്ചപ്പെട്ടി തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അകത്തേക്ക് കയ്യിടുന്നതിനിടെ കടന്നല്‍ മോഷ്ടാവിനെ ആക്രമിക്കുകയായിരുന്നു. ദേവാലയ അധിക്യതരുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments