കണ്ണൂര്‍ ബ്രണ്ണന്‍ കോളേജില്‍ യേശുവിനെ അപമാനിക്കുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച എസ.എഫ്.ഐക്കെതിരെ ക്രൈസ്തവ സംഘടനങ്ങള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കലോത്സവുമായി ബന്ധപ്പെട്ടുയർന്ന ബോർഡുകളാണ് വിവാദങ്ങൾക്ക് കാരണമായത്. പെണ്‍കുട്ടിയെ കുരിശില്‍ തറച്ച ചിത്രവും അതിനൊപ്പം ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന പരാമര്‍ശവുമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ ആദ്യം കാസയുടെ കണ്ണൂര്‍ യൂണിറ്റാണ് രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയം ക്രൈസ്തവ യുവജന സംഘടന ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കോളേജ് അധികൃതര്‍ ഇടപെട്ട് ബോര്‍ഡുകള്‍ നീക്കം ചെയ്തു.
ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്നും കെസിവൈഎം വ്യക്തമാക്കിയിരുന്നു. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപതയും ആവശ്യപ്പെട്ടു. ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് എസ്എഫ്‌ഐയ്ക്ക് അപകടകരമാണെന്നും കെസിവൈഎം താമരശേരി യൂണിറ്റ് മുന്നറയിപ്പ് നല്‍കി.
ലോകത്തിന് മുഴുവന്‍ സമാധാനത്തിന്റെ സന്ദേശം നല്‍കി ഒരു തലമുറയ്ക്ക് മുഴുവന്‍ വിദ്യാഭ്യാസവും കൊടുത്തു വളര്‍ത്തി കൊണ്ടുവരുന്നതിന്റെ പ്രതിഫലം ആണ് ഇതൊക്കെ, സ്ത്രീ സ്വാതന്ത്രത്തെ കറുത്ത ചാക്കില്‍ മൂടിവെച്ചു മാനുഷിക പരിഗണന പോലും നല്‍കാതെ ഇരുണ്ട ജീവിതത്തിനപ്പുറം നിര്‍ത്തുന്ന ഒരു സമൂഹം നിങ്ങളുടെ കണ്‍മുന്നിലുണ്ട്. ഒരു പോസ്റ്റര്‍ കൊണ്ടെങ്കിലും എതിര്‍ക്കമോയെന്ന് കാസ എസ്എഫ്‌ഐയെ വെല്ലുവിളിച്ചിട്ടുണ്ട്.
‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ SFIയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്’, കാസ എസ്എഫ്‌ഐയെ വെല്ലുവിളിച്ചു.
Post Your Comments