കോഴിക്കോട്: വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. മേപ്പയൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകന് അമല്‍ കൃഷ്ണ (17) ആണ് മരിച്ചത്. മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
Read Also : ഷുക്കൂര്‍ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി, രണ്ടാം വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി വക്കീല്‍
ഇന്ന് രാവിലെ 6-ന് മേപ്പയൂർ-കൊല്ലം റോഡില്‍ പാലിയേറ്റീവ് സെന്ററിനു മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കേന്ദ്രം, മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments