തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടുമിട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെപ്പോലെ ഇറങ്ങുകയാണെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് ആക്ഷേപിച്ചിട്ട് ഒരു വനിതാ സംഘടനയും പ്രതികരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജന്റെ വിവാദമായ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ബ്രഹ്മപുരം തീപിടിത്തം: മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ
‘പെണ്‍കുട്ടികള്‍ക്കു പാന്റ്സും ഷര്‍ട്ടും ഇടാന്‍ പാടില്ലേ? ക്രോപ് ചെയ്യാന്‍ പാടില്ലേ? ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? ആണ്‍കുട്ടികളെപ്പോലെ സമരത്തിന് ഇറങ്ങിയെന്നാണ് ആക്ഷേപം. ആണ്‍കുട്ടികള്‍ക്കു മാത്രമേ സമരത്തിന് ഇറങ്ങാവൂ എന്നുണ്ടോ? എത്ര സ്ത്രീവിരുദ്ധമായാണ് സംസാരിക്കുന്നത്. വനിതാ ദിനത്തിന് കേരളത്തിലെ സിപിഎം നേര്‍ന്ന ആശംസയാണ് ആ വാക്കുകള്‍’, സതീശന്‍ പരിഹസിച്ചു.
Post Your Comments