Latest NewsNewsIndiaInternational

കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യഭാഗം: യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂയോർക്ക്: ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ജഗ്പ്രീത് കൗർ. യുഎന്നിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Read Also: ‘സർക്കാർ പരാജയം, നാണക്കേട് തോന്നി സ്വയം തിരുത്തണം’: ബ്രഹ്മപുരം വിഷപ്പുകയിൽ പിണറായി സർക്കാരിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) പ്രസ്താവനയിൽ ഇന്ത്യയെ പറ്റി വസ്തുതാപരമായി തെറ്റായ പരാമർശങ്ങളാണ് പറഞ്ഞെന്നും അത് നിരസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ ജമ്മു കശ്മീർ ‘അധിനിവേശ’ത്തെ കുറിച്ച് പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

മൊസാംബിക് പ്രസിഡൻസിയിൽ നടന്ന കൗൺസിലിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ബിലാവൽ ഭൂട്ടോ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഭൂട്ടോ കശ്മീറിന്റെ വിഷയത്തെ കുറിച്ച് പരാമർശിച്ചത്.

Read Also: നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കൽ:ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ സജ്ജമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button