കൊൽക്കത്ത: ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട താഴെ വീണു. പശ്ചിമ ബംഗാളിലാണ് സംഭവം. കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ കഴിഞ്ഞദിവസം വീണത്. 10 കിലോയോളം ഭാരം ഉണ്ടായിരുന്ന ഭീമൻ മഞ്ഞുകട്ടയാണ് വീണത്. മഞ്ഞുകട്ട വീണതോടെ പ്രദേശവാസികളെല്ലാം ആശങ്കയിലായെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്തെങ്കിലും അസ്വാഭാവികമായത് സംഭവിക്കാൻ പോകുന്നോയെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെട്ടത്.
വെസ്റ്റ് മേദിനിപൂർ ജില്ലയിലെ ദേബ്ര ബ്ലോക്കിലെ മോലിഹാട്ടി ഏരിയ നമ്പർ 7 -ലെ ബാലചക് മേഖലയിലാണ് മഞ്ഞുവീണത്. ഗ്രാമവാസിയായ നകുൽ ജനയുടെ വീടിന് മുന്നിലാണ് വലിയ ശബ്ദത്തോടെ ഭീമൻ ഐസ് കട്ട വീണത്. എന്തോ ശക്തിയായി മുറ്റത്ത് പതിക്കുന്നതിന്റെ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. അപകടകരമായി ഒന്നും ഇല്ല എന്ന് മനസ്സിലായതോടെയാണ് ജനങ്ങളുടെ ആശങ്ക നീങ്ങിയത്.
Read Also: ഷുക്കൂര്‍ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി, രണ്ടാം വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി വക്കീല്‍
Post Your Comments