വാഷിംഗ്ടൺ: കളിക്കുന്നതിനിടയിൽ കുട്ടികൾ നാണയങ്ങളും ചെറിയ കളിപ്പാട്ടങ്ങളും ഒക്കെ വിഴുങ്ങിയതായുള്ള വാർത്തകൾ നാം കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ മുതിർന്നവർ പോലും പരിഭ്രാന്തരാകാറുണ്ട്. എന്നാൽ, ഇത്തരമൊരു സാഹചര്യത്തെ വളരെ ധൈര്യസമേതം നേരിടുന്ന ഒരു മൂന്നരവയസുകാരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ കുഞ്ഞനുജന്റെ തൊണ്ടയിൽ കളിപ്പാട്ടം കുടുങ്ങുമ്പോൾ രക്ഷിക്കുന്ന മൂന്നരവയസുകാരനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
അമ്മയും മൂന്നു വയസ്സുകാരനായ മകനും ഹുല-ഹൂപ്പ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. മാസങ്ങൾ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിനെയും വീഡിയോയിൽ കാണാം. കുഞ്ഞ് കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നതും വായിൽ മറ്റെന്തോ വസ്തു ഇട്ടിരിക്കുന്നതും വീഡിയോയിലുണ്ട്. ഹുല-ഹൂപ്പ് കളിച്ചിരുന്ന മൂന്നു വയസ്സുകാരൻ ചേട്ടൻ കുഞ്ഞിന്റെ അരികിലേക്ക് വരുന്നതും കുഞ്ഞിന്റെ വായിൽ എന്തോ കിടക്കുന്നത് ശ്രദ്ധിക്കുന്നതും വീഡിയോയിൽ കാണാം.
ഉടൻ തന്നെ മൂന്നരവയസുകാരൻ അനിയനെ പിടിച്ചു നിർത്തി വാ തുറന്ന് അവന്റെ വായിൽ കിടന്നിരുന്ന സാധനം എടുത്ത് അമ്മയെ ഏൽപ്പിക്കുകയായിരുന്നു. അപ്പോൾ മാത്രമാണ് അമ്മ കുഞ്ഞിന്റെ വായിൽ ഇങ്ങനെയൊരു സാധനം കിടന്നിരുന്നു എന്ന കാര്യം അറിയുന്നത്. വീഡിയോ വൈറലായതോടെ കുഞ്ഞനുജനെ രക്ഷിച്ച മൂന്നരവയസുകാരൻ ചേട്ടന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
Handled that without breaking a sweat ? pic.twitter.com/FNlF4Fb7ZB
— chris evans (@notcapnamerica) March 6, 2023
Post Your Comments