KottayamNattuvarthaLatest NewsKeralaNews

യു​വാ​ക്ക​ളെ കു​രു​മു​ള​ക് സ്‌​പ്രേ​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ചു വധിക്കാന്‍ ശ്ര​മം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി ഭാ​ഗ​ത്ത് ക​ലു​ങ്കി​ല്‍ സൂ​ര​ജ് (23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ സു​ബി​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​ക്കൊ​ടി​ത്താ​നം: യു​വാ​ക്ക​ളെ കു​രു​മു​ള​ക് സ്‌​പ്രേ​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി ഭാ​ഗ​ത്ത് ക​ലു​ങ്കി​ല്‍ സൂ​ര​ജ് (23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ സു​ബി​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. തൃ​ക്കൊ​ടി​ത്താ​നം പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ഇന്ത്യയുമായുള്ള ബന്ധത്തിനാണ് മുൻ‌ഗണന…’: വ്യക്തമാക്കി സൗദി അറേബ്യ വിദേശകാര്യ മന്ത്രി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തെ​ങ്ങ​ണാ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആണ് സംഭവം. ഇ​വ​ര്‍ റോ​ഡി​ല്‍ വ​ച്ച് യു​വാ​ക്ക​ളെ ക​ണ്ട​പ്പോ​ൾ സു​ബി​ന്‍ അ​വ​രു​ടെ നേ​രെ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ചു. ഈ ​സ​മ​യം സൂ​ര​ജ് ത​ന്‍റെ ക​യ്യി​ല്‍ ക​രു​തി​യി​രു​ന്ന ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​ക്ക​ളും പ്ര​തി​ക​ളും ത​മ്മി​ല്‍ മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് ഇ​വ​ര്‍ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. പ​രാ​തിയുടെ അടിസ്ഥാനത്തിൽ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത തൃ​ക്കൊ​ടി​ത്താ​നം പൊലീ​സ് ഇ​വ​രെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button