KottayamLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ ബാ​റി​ലെ സൂ​പ്പ​ര്‍വൈ​സ​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : മൂന്നുപേർ പിടിയിൽ

അ​തി​ര​മ്പു​ഴ മാ​ന്നാ​നം മു​ട്ട​ത്തു​വാ​ല​യി​ല്‍ ജെ​റി​മോ​ന്‍ ഫ്രാ​ന്‍സി​സ് (31), പ​ന​ച്ചി​ക്കാ​ട് പാ​ച്ചി​റ പാ​ണ്ഡ​വ​ര്‍ക്കു​ളം നി​ഖി​ല്‍ ഡേ​വി​ഡ് മാ​ത്യു (29), പ​ന​ച്ചി​ക്കാ​ട് പ​രു​ത്തു​പാ​റ വ​ഴ​ച്ചി​റ വി.​ജെ. അ​നി​ല്‍ (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: ബാ​റി​ലെ സൂ​പ്പ​ര്‍വൈ​സ​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ർ അ​റ​സ്റ്റിൽ. അ​തി​ര​മ്പു​ഴ മാ​ന്നാ​നം മു​ട്ട​ത്തു​വാ​ല​യി​ല്‍ ജെ​റി​മോ​ന്‍ ഫ്രാ​ന്‍സി​സ് (31), പ​ന​ച്ചി​ക്കാ​ട് പാ​ച്ചി​റ പാ​ണ്ഡ​വ​ര്‍ക്കു​ളം നി​ഖി​ല്‍ ഡേ​വി​ഡ് മാ​ത്യു (29), പ​ന​ച്ചി​ക്കാ​ട് പ​രു​ത്തു​പാ​റ വ​ഴ​ച്ചി​റ വി.​ജെ. അ​നി​ല്‍ (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്ട്സ്ആപ്പ് ചാറ്റ്; ചോദ്യം ചെയ്യലിൽ സി.എം രവീന്ദ്രനിൽ നിന്നും ഇ.ഡിക്ക് ലഭിച്ചത്

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​നു ഇ​വ​ര്‍ മൂ​വ​രും ചേർന്ന് ചി​ങ്ങ​വ​ന​ത്തു പ്ര​വ​ര്‍ത്തി​ക്കു​ന്ന ബാ​റി​ലെ സൂ​പ്പ​ര്‍വൈ​സ​റെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ചി​ങ്ങ​വ​ന​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ക​ല്യാ​ണ​ത്തി​നു വ​രി​ക​യും വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ബാ​റി​ലെ​ത്തി മ​ദ്യ​പി​ക്കു​ക​യുമാ​യി​രു​ന്നു. തു​ട​ര്‍ന്ന്, ബാ​റി​ലെ സൂ​പ്പ​ര്‍വൈ​സ​ര്‍ ഇ​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​ത്തി​നൊ​ടു​വി​ല്‍ ഇ​വ​ര്‍ കു​പ്പി ഗ്ലാ​സ് കൊ​ണ്ട് സൂ​പ്പ​ര്‍വൈ​സ​റു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും ബി​യ​ര്‍ കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത ചി​ങ്ങ​വ​നം പൊലീ​സ് ഇ​വ​രെ നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ ടി.​ആ​ര്‍. ജി​ജു, എ​സ്‌​ഐ അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button