ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തില്‍ മലയാളത്തില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച നടി ഷീലയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. പുതിയതായി സിനിമ മേഖലയിലേക്ക് വരുന്ന പ്രൊഡ്യൂസര്‍മാര്‍ സൂക്ഷിക്കണമെന്ന ഉപദേശവുമായി ഷീല. അനാവശ്യ ചിലവുകള്‍ എന്ന് അറിഞ്ഞിട്ട് വേണം പ്രൊഡക്ഷന്‍ തുടങ്ങാന്‍. യുകെയില്‍ നിന്നും യുഎസില്‍ നിന്നും വന്ന് ഉടനെ ഒരു പടമെടുക്കാന്‍ പാടില്ലെന്നും ഷീല പറയുന്നു.
പഴയ കാല താരങ്ങളെക്കുറിച്ച് ഷീല പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ‘പഴയ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആര്‍ട്ടിസ്റ്റുകളെല്ലാം ചെന്നെെയിലായിരുന്നു. ഞാന്‍, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു. കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകള്‍ കേരളത്തിലായിരുന്നു. അവര്‍ അവിടെ വന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. ഇവിടെ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ശാരദയെയും ടിആര്‍ ഓമനയെയും എപ്പോഴും ഫോണ്‍ വിളിച്ച് സംസാരിക്കും. പക്ഷെ ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല’- ഷീല പറഞ്ഞു.
Leave a Comment