PalakkadNattuvarthaLatest NewsKeralaNews

പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. മാട്ടുമന്ത മുക്കൈപ്പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

വീടിനടുത്തുള്ള പുഴയോരത്ത് രാവിലെ 11 മണിയോടെ കുളിക്കാൻ എത്തിയതായിരുന്നു യുവാക്കള്‍. കുളിക്കുന്നതിനിടെ പുഴയിലെ കുഴിയുള്ള ഭാഗത്തെ ചെളിയിൽ കുടുങ്ങിയതാണ് മുങ്ങാൻ കാരണമായത്. കുളിക്കാൻ പോയ ഇരുവരെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കളും വീട്ടുകാരും അന്വേഷിച്ചിറങ്ങി. മുങ്ങിയതാകാമെന്ന സംശയം ഉണ്ടായതോടെ പുഴ മുഴുവൻ തിരഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

പിന്നീട് ചിറ്റൂരില്‍ നിന്ന് അഗ്‌നി രക്ഷാസേനയെത്തി നടത്തിയ തിരിച്ചിലിനിടെ നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. മലമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരാണ് ഇരുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button