![](/wp-content/uploads/2023/03/whatsapp-image-2023-03-07-at-12.17.44-pm.jpeg)
ട്വിറ്ററിലെ പുതിയ മാറ്റങ്ങളെ തുടർന്ന് വലഞ്ഞിരിക്കുകയാണ് ഉപഭോക്താക്കൾ. ‘ഇന്റേണൽ മാറ്റങ്ങൾ’ വരുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി ട്വിറ്റർ വീണ്ടും പണിമുടക്കി. ഇതോടെ, ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇന്റേണൽ മാറ്റങ്ങൾ വരുത്തിയപ്പോൾ തന്നെ നിരവധി ഉപഭോക്താക്കൾ പ്രശ്നങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ട്വിറ്റർ അൽപ നേരത്തേക്ക് നിശ്ചലമായത്.
ലോഗ് ഇൻ ചെയ്യുമ്പോൾ ഭൂരിഭാഗം ഉപഭോക്താക്കളും ‘കോഡ് 467’ എന്താണെന്നറിയാതെയാണ് പാടുപെട്ടത്. അതേസമയം, പ്രശ്നങ്ങൾ പരിഹരിച്ചുള്ള അപ്ഡേറ്റ് ഉടൻ ലഭ്യമാക്കുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. പ്രമുഖ ഔട്ടേജ് മോണിറ്ററിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്നലെ രാത്രി 10:45 വരെ 1,338 പരാതികളാണ് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ഉയർന്നിട്ടുള്ളത്. ലോഗ് ഇൻ ചെയ്യാൻ സാധിക്കാത്ത പ്രശ്നത്തിന് പുറമേ, മറ്റു ഉപഭോക്താക്കളുടെ ട്വീറ്റുകൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്നും പരാതി അറിയിച്ചിട്ടുണ്ട്.
Post Your Comments