കോട്ടയം: മൺസൂൺ ആരംഭത്തിനൊപ്പം പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആഘോഷമാക്കുന്ന ഊത്തപിടുത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്ന ഊത്തപിടുത്തം നിയമവിരുദ്ധ മത്സ്യ ബന്ധന രീതിയാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം പറഞ്ഞു. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്.
തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽ നിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്.
Post Your Comments