പുതുച്ചേരി : മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ മുമ്പ് പ്രവര്‍ത്തനം തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുച്ചേരിയില്‍ ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേകം വകുപ്പില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം രണ്ട് വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് തുടങ്ങിയെന്നും ലീവിലായതു കൊണ്ടാകാം രാഹുല്‍ അത് അറിയാതെ പോയതെന്നും അമിത് ഷാ പറഞ്ഞു.
”മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ മോദിജി എത്രയോ മുമ്പ് പ്രവര്‍ത്തനം തുടങ്ങി. രാഹുല്‍, താങ്കള്‍ ലീവിലായിരുന്നു. അതിനാലാണ് അക്കാര്യം അറിയാതെ പോയത്. ഞാന്‍ പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കട്ടെ, നാല് വര്‍ഷമായി ലോക്സഭയില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് ആരംഭിച്ച കാര്യം അറിയില്ല. ഇത്തരം ഒരു പാര്‍ട്ടിയ്ക്ക് പുതുച്ചേരിയുടെ ക്ഷേമം സംരക്ഷിക്കാന്‍ സാധിക്കുമോ?” – അമിത് ഷാ ചോദിയ്ക്കുന്നു.
Post Your Comments