മറയൂർ: ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മറയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മറയൂർ കരിമുട്ടി പുത്തൻപുരയ്ക്കൽ റോബിൻ (24) ആണ് മരിച്ചത്.
Read Also : വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎ പിടികൂടി : നാലുപേർ അറസ്റ്റിൽ
തമിഴ്നാട്ടിൽ ഉടുമൽപേട്ട പള്ള പാളയത്തിൽ ഞായറാഴ്ച രാത്രി 11.30-ന് ആണ് അപകടം നടന്നത്. ഉടുമൽപേട്ട മാനുപ്പെട്ടിയിൽ പിതൃസഹോദരന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവേ പള്ളപാളയം തിരുപ്പതി ക്ഷേത്രത്തിനു മുമ്പുള്ള വളവിൽ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ധളി പൊലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, ‘5ജി ഗിയറുമായി’ ആമസോൺ
സുബ്രഹ്മണ്യന്റെയും മേരിയുടെയും മകനായ റോബിൻ ശർക്കര ആലയിലെ പണിക്കാരനാണ്. ധളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം സംസ്കരിച്ചു. സഹോദരങ്ങൾ: സെലിന, ജൂലിയറ്റ്, റീജ.
Post Your Comments