
കണ്ണൂർ: പഴയ സ്‌കൂൾ കാമുകനെ കണ്ടുമുട്ടിയപ്പോൾ പുതിയതെല്ലാം മറന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്‌കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. ഇതിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. പഴയ കാര്യങ്ങളെല്ലാം ഓർമ വന്ന വീട്ടമ്മ മുൻസഹപാഠിയുമായി വീണ്ടും അടുപ്പത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു.
പട്ടുവം സ്വദേശിനിയായ 41 കാരിയാണ് മുൻസഹപാഠിക്കൊപ്പം ഒളിച്ചോടിയത്. പൂർവ്വവിദ്യാർത്ഥി സംഗമത്തിനായി പോയ ഭാര്യയെ രാത്രിയായിട്ടും കാണാതായതോടെ ഭർത്താവ് പരിചയമുള്ള സ്ഥലത്തെല്ലാം ഓടിനടന്ന് അന്വേഷിച്ചു. രാത്രി ഏറെ വൈകിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പട്ടുവം സ്വദേശിയായ മറ്റൊരാളെ കൂടി കാണാതായതായി അറിഞ്ഞു.
വീട്ടമ്മയ്‌ക്കൊപ്പം യുവാവും പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തതായി പോലീസ് വിവരമറിഞ്ഞു. രണ്ട് പേരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും മലപ്പുറമെത്തിയതായി കണ്ടെത്തി. കേസെടുത്ത പോലീസ് ഇവർക്കായി മലപ്പുറത്തേക്ക് യാത്ര തിരിച്ചു.
Post Your Comments