പാലക്കാട്; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരില്‍ നിന്നുള്ള സഖാക്കളാണ്. അവര്‍ക്ക് അഹങ്കാരം കൂടപ്പിറപ്പായിരിക്കുമെന്നാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ പറയുന്നത്. അതിന് ഉദാഹരണമാണ് കുടുംബശ്രീകാരോട് കൂറ്റനാട് നിന്ന് കെ റെയിലില്‍ കയറി 25 മിനിറ്റ് കൊണ്ട് കൊച്ചിയിലെത്തി അപ്പം വില്‍ക്കാമെന്നും, തിരിച്ച് ഉച്ചയ്ക്ക് മുന്നേ വീട്ടിലെത്താമെന്നുമുള്ള ഗോവിന്ദന്റെ തള്ളലെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ തള്ളലുകള്‍ ഏതുകാലത്തും ഈ പാവങ്ങള്‍ വിശ്വസിക്കുമെന്നാണ് ഈ അല്പ്പന്മാര് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എതിരെ സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ഗോവിന്ദനായാലും വിജയനായാലും ആത്യന്തികമായി കണ്ണൂര്‍ സിപിഎം നേതാവാണ് . അഹങ്കാരം കൂടപ്പിറപ്പാണ് . തൊഴിലാളികളോട് പുച്ഛമാണ് . കെ റെയിലില്‍ അപ്പം വില്ക്കാന് പോകാമെന്നൊക്കെ പറഞ്ഞാല്‍ മുമ്പിലിരിക്കുന്ന പാവങ്ങള്‍ എല്ലാ കാലത്തും വിശ്വസിക്കുമെന്ന് കരുതുന്ന അല്പ്പന്മാരാണ്’ .
Post Your Comments