Latest NewsNewsAutomobile

റിലയൻസുമായി സഹകരിച്ച് ഒലക്ട്ര ഗ്രീൻടെക്, ഹൈഡ്രജൻ പവർ ബസ് അടുത്ത വർഷം മുതൽ വിപണിയിലേക്ക്

ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ 400 കിലോമീറ്റർ വരെയാണ് ഓടാൻ സാധിക്കുക

ഇന്ത്യൻ വിപണിയിൽ ഹൈഡ്രജൻ പവർ ബസ് അവതരിപ്പിച്ച് ഒലക്ട്ര ഗ്രീൻടെക്. റിലയൻസിന്റെ സാങ്കേതികവിദ്യയുമായി കൈകോർത്താണ് ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണി പുത്തൻ ഗതാഗത സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഹൈഡ്രജൻ പവർ ബസുകൾ അവതരിപ്പിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്തവയാണ് ഹൈഡ്രജൻ പവർ ബസുകൾ. ഇവ രാജ്യത്തിന്റെ സുസ്ഥിര ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കും.

17 മീറ്റർ ലോ ഫ്ലോറായാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബസിൽ ഡ്രൈവർ സീറ്റ് കൂടാതെ, 32 മുതൽ 49 വരെ സീറ്റുകൾ ഉണ്ടാകും. ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ 400 കിലോമീറ്റർ വരെയാണ് ഓടാൻ സാധിക്കുക. ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് ഹൈഡ്രജൻ പവർ ബസുകൾ വാണിജ്യ അടിസ്ഥാനത്തിൽ പുറത്തിറക്കാനാണ് ഒലക്ട്ര പദ്ധതിയിടുന്നത്. മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഒലക്ട്രാ ഗ്രീൻടെക് 2000- ലാണ് സ്ഥാപിതമായത്.

Also Read: ആ പെണ്‍കുട്ടിയുടെ ചോദ്യശരങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ വന്നു ശശി തരൂര്‍ എം.പിയുടെ മറുപടി, വൈറലായി തരൂര്‍

shortlink

Post Your Comments


Back to top button