തിരുവനന്തപുരം• പരിസ്ഥിതി സൗഹൃദം ലക്ഷ്യമാക്കി ഹ്രസ്വദൂര യാത്രകള്‍ക്ക് പ്രയോചനപ്പെടുന്ന വിധം നിരത്തിലിറക്കിയ ഒലക്ട്ര ഇലക്ട്രിക് ബസ് നൂറാമത്തെ ബസും റോഡിലിറക്കി. കേരളം, മഹാരാഷ്ട്ര (മുംബൈ, പൂനെ), ഹിമാചല്‍ പ്രദേശ് (കുളു മണാലി) , തെലുങ്കാന സംസ്ഥാനങ്ങളിലെ പൊതു ഗതാഗത രംഗത്ത് ഇതിനകം. ആറ് ലക്ഷത്തില്‍ അധികം കിലോമീറ്ററുകളാണ് ഒലക്ട്ര ഇലക്ട്രിക് ബസുകള്‍ ഗതാഗതം സൗകര്യം ഒരുക്കിയത്. ഇതിന്റെ ഫലമായി പരിസ്ഥിതി മലിനമാക്കാതെ പൂര്‍ണായും ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഈ ബസുകള്‍ സര്‍വ്വസുകള്‍ നടത്തുന്നത്.
കേരളത്തില്‍ ശബരിമല സര്‍വ്വീസിനായി അവതരിപ്പിച്ച ഇലക്ട്രിക് ബസുകള്‍ വന്‍ വിജയം കണ്ടതോടെ കെ. എസ്. ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് ബസിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതോടെ മറ്റ് ബസുകള്‍പുറം തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയുകയും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുകയും ചെയ്യും. ഈ പശ്ചാത്തലം മനസിലാക്കി രാജ്യമുഴുവന്‍ സംസ്ഥാനങ്ങളുടേയും പൊതു ഗതാഗത രംഗത്ത് കൂടുതല്‍ ബസുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് 100 മത്തെ ബസ് പുറത്തിറക്കിക്കൊണ്ട് ഒലക്ട്ര മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. റാവല്‍ അറിയിച്ചു.
Post Your Comments