രാഹുൽ ഗാന്ധി 52 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി കർണാടകം ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീല്‍. കോവിഡ് 19നെ പ്രതിരോധിക്കാനുളള വാക്‌സിന് എതിരെ പ്രാരംഭഘട്ടത്തില്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിക്കും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്കും എതിരെ കട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും കൊവിഡ് വാക്‌സിനെടുക്കരുത് എന്ന് ആളുകളോട് പറഞ്ഞതായി നളിന്‍ കുമാര്‍ കട്ടീല്‍ ആരോപിച്ചു.
ആളുകളോട് അങ്ങനെ പറഞ്ഞതിന് ശേഷം രാഹുലും സിദ്ധരാമയ്യയും രാത്രി രഹസ്യമായി പോയി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് ഇരുനേതാക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. തനിക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് എന്നാണ് നമ്മുടെ എംഎല്‍സിയായ മഞ്ജുനാഥ് കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞത് എന്ന് നളിന്‍ കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ വിജയ സങ്കല്‍പ യാത്രയ്ക്കിടെ രാമനഗരത്തില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് കട്ടീല്‍ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ചത്. അതേസമയം, ബിജെപി അധ്യക്ഷന്റെ വാക്കുകളെ അപലപിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. ഇത്തരം പ്രസ്താനകളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നില്ല. ഇത്തരം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കാണിക്കുന്നത് ബിജെപിയുടെ സംസ്‌ക്കാരത്തെയാണ്. ഭാവിയില്‍ ഇത്തരം നേതാക്കള്‍ ആണോ തങ്ങളെ ഭരിക്കേണ്ടത് എന്ന് കര്‍ണാടകത്തിലെ ജനം തീരുമാനിക്കണം എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
Post Your Comments