KozhikodeNattuvarthaLatest NewsKeralaNews

മ​ധ്യ​വ​യ​സ്കനെ കാട്ടുപന്നി കുത്തിമറിച്ചിട്ടു : ഗു​രു​ത​ര പ​രി​ക്ക്

അ​രൂ​ർ ന​ട​ക്കു​മീ​ത്ത​ൽ താ​നി​യു​ള്ള​തി​ൽ അ​ന്ത്രു(58)വിനാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആക്ര​മ​ണത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്

നാ​ദാ​പു​രം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണത്തി​ൽ മ​ധ്യ​വ​യ​സ്കന് ഗു​രു​ത​ര പ​രി​ക്കേറ്റു. അ​രൂ​ർ ന​ട​ക്കു​മീ​ത്ത​ൽ താ​നി​യു​ള്ള​തി​ൽ അ​ന്ത്രു(58)വിനാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആക്ര​മ​ണത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്.

Read Also : കശ്‌മീരിൽ ഭീകരർക്കെതിരെ കർശന നടപടി: ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ർ​ന്ന പ​റ​മ്പി​ൽ പ​ന്നി​യെ ക​ണ്ട​താ​യി അ​യ​ൽ​വാ​സി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​റ​മ്പി​ലേ​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു അ​ന്ത്രു. ഇ​തി​നി​ടെ അ​ന്ത്രു​വി​ന് നേ​രെ ഓ​ടി​യെ​ത്തിയ കാ​ട്ടു​പ​ന്നി കു​ത്തി മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ അ​ന്ത്രുവിന്റെ ഇ​ട​ത് കാ​ലി​ലും, വ​ല​ത് കൈ​യ്യി​ലും ​ഗുരുതരമായി പ​രി​ക്കേ​റ്റു.15 മി​നി​റ്റോ​ളം പ​ന്നി കാ​ലി​ൽ ക​ടി​ച്ച് പി​ടി​ച്ചു നിന്നെന്ന് അ​ന്ത്രു പ​റ​ഞ്ഞു.

പ​റ​മ്പി​ൽ നി​ന്ന് അ​ന്ത്രു​വി​ന്‍റെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേർന്ന് ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെത്തിച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തുടർന്ന്, വിദ​ഗ്ധ ചികിത്സയ്ക്കായി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button