കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവഞ്ചൂർ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പോളച്ചിറ പമ്പ്ഹൗസിന് സമീപമാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, അയർക്കുന്നം പൊലീസെത്തി പരിശോധന നടത്തി. പെയ്ന്റിംഗ് തൊഴിലാളിയായ ഷൈജു സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് സൂചന. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments