തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ 3ന് നടക്കും.
2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 29 വരെയാണ് പരീക്ഷ. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ളത്. 4,25,361 പേര്‍ പ്ലസ് വണ്‍ പരീക്ഷ എഴുതും. 4,42,067 പേര്‍ പ്ലസ്ടു പരീക്ഷ എഴുതും. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും.
അതേസമയം, പാഠപുസ്തക വിതരണം ഉടന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
Post Your Comments