ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക് തലവേദനയാണ്. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്.
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്. ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്ത്തവക്രമക്കേടിലേക്ക് നയിക്കും. സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ ആര്‍ത്തവം തെറ്റാന്‍ കാരമണാകും.
Read Also : അർധരാത്രി കെഎസ്ആർടിസി ബസിനു നേരെ പടയപ്പയുടെ ആക്രമണം : സൈഡ് മിറർ തകർത്തു
ഗര്‍ഭനിരോധന ഗുളികളുടെ സ്ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും. മുലയൂട്ടുന്ന സ്ത്രീകളില്‍ ആര്‍ത്തവം വൈകുന്നത് സ്വഭാവികമാണ്. പെട്ടെന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം ആര്‍ത്തവ ക്രമം തെറ്റിക്കും.
ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്. തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്. ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്ത്രീകളില്‍ പതിവാണ്.
എന്നാല്‍, ആര്‍ത്തവം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും സ്ഥിരമായി ക്രമം തെറ്റിയാണ് വരുന്നതെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
Post Your Comments