അഗര്‍ത്തല: ത്രിപുരയില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ ത്രിപ മോതയെ മന്ത്രിസഭയിലെത്തിക്കാൻ ബിജെപിയുടെ നീക്കം. തിപ്ര മോതയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹിമന്ത് ബിശ്വ ശര്‍മയും മുന്‍ മുഖ്യമന്ത്രി മണിക് സാഹയും വ്യക്തമാക്കി. 2024-ലെ തിരഞ്ഞെടുപ്പിലടക്കം വോട്ട് വിഹിതം ഭിന്നിക്കപ്പെടാതിരിക്കാനാണ് പ്രതിപക്ഷ സ്ഥാനനത്തും നിന്നും തിപ്ര മോതയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ചരടുവലിക്കുന്നത് എന്നാണ് വിവരം.
ക്ഷണം സ്വീകരിച്ചാല്‍ പ്രത്യോദ് ദേബ് ബര്‍മ്മന് ഉപ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് ബിജെപി തുടര്‍ഭരണം നേടുന്നത് തടയിടാനായില്ലെങ്കിലും ചുരുങ്ങിയ കാലയളവില്‍ തിപ്ര മോത നേടിയ വളര്‍ച്ച ബിജെപി ഗൗരവതരമായി പരിഗണിക്കുന്നു എന്നാണ് നിലവിലെ സാഹചര്യത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ത്രിപുരയില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചത് സ്‌ത്രീ വോട്ടര്‍മാരുടെ പിന്തുണയാണെന്ന് ബി.ജെ.പി കരുതുന്നു.
ഇത്തവണ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്‌തത്. ത്രിപുരയിലെ 13,99,289 സ്ത്രീ വോട്ടര്‍മാരില്‍ 89.17 ശതമാനവും വോട്ട് ചെയ്‌തപ്പോള്‍ 14,15,233 പുരുഷന്മാരില്‍ 86.12 ശതമാനമാണ് വോട്ട് ചെയ്തത്. വികസനവും സമാധാനവും എന്ന ബി.ജെ.പി മുദ്രാവാക്യം സ്ത്രീകള്‍ ഏറ്റെടുത്തെന്ന് കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വടക്ക് കിഴക്കന്‍ മേഖലയ്ക്ക് ഒരു സന്ദേശം നല്‍കാനൊരുങ്ങുന്ന ബിജെപി കഴിവതും തിപ്ര മോതയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തിപ്ര നേതൃത്വത്തെ കൂടെ കൂട്ടാനായി ഹിമന്ത് ബിശ്വ ശര്‍മ വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് വിവരം.
Post Your Comments