ബാലരാമപുരം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം റിലയൻസ് സൂപ്പർമാർക്കിറ്റിലെ (സ്മാർട്ട് പോയിന്റ് ) ജീവനക്കാരൻ പെരുങ്കടവിള വടകര തോപ്പിൽ ബിന്ദുനിവാസിൽ സുരേന്ദ്രൻ ബിന്ദു ദമ്പതികളുടെ മകൻ അഭിനന്ദ് (24) ആണ് മരിച്ചത്.
കരമന-കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം തയ്ക്കാപള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകവെ തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ട്രെയിലർ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു.
Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ പൊലീസ് ജീപ്പിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അഭിനേഷ് സഹോദരനാണ്. സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.
Post Your Comments