KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ‘സ്വർണ വർഷം’ പ്രചരണ പരിപാടിക്ക് മാർച്ച് 8 മുതൽ തുടക്കം കുറിക്കും

പ്രചരണ പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഫാഷൻ ഷോകൾ എന്നിവ സംഘടിപ്പിക്കുന്നതാണ്

സംസ്ഥാനത്ത് ‘സ്വർണ വർഷം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികൾ ഈ മാസം എട്ട് മുതൽ ആരംഭിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിയാണ് സ്വർണ വർഷം. സ്വർണത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രചരണ പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഫാഷൻ ഷോകൾ എന്നിവ സംഘടിപ്പിക്കുന്നതാണ്. പ്ലസ്ടു തലം മുതൽ ഉള്ള സ്കൂളുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്ത്രീ ശാക്തീകരണ മേഖല തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുക. കൂടാതെ, ‘ഗോൾഡൻ ഗേൾ’ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്. സ്വർണ വ്യാപാര ശാലകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം, ഓൺലൈൻ ഗൂഗിൾ ഫോം എന്നിവ പൂരിപ്പിച്ചു നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണ് ഗോൾഡൻ ഗേൾ പുരസ്കാരങ്ങൾ നൽകുക.

Also Read: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button