കേംബ്രിഡ്‌ജ് സർവകലാശാലയിൽ ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന സമാധാനത്തിന്റെ ഒരു കക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഉദാഹരണങ്ങളിലൂടെ തന്റെ ആശയം വിശദീകരിക്കാൻ രാഹുൽ ശ്രമിക്കുകയുമുണ്ടായി. ചൈനയുടെ തന്ത്രത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം അതിലൂടെ ഉണ്ടാക്കിയെടുത്ത വികസനത്തെക്കുറിച്ചും സംസാരിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ആശയങ്ങളിലൂടെയും അദ്ദേഹം വിശദീകരണം നടത്തി.
ചൈനയിൽ കാണുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, റെയിൽവേ, വിമാനത്താവളങ്ങൾ, ഇതെല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, നദിയുടെ ശക്തിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈന പ്രകൃതിയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ കാര്യം വരുമ്പോൾ, അത് പ്രകൃതിയേക്കാൾ വലുതായി സ്വയം കരുതുന്നു. സമാധാനത്തിൽ ചൈനയ്ക്ക് എത്രമാത്രം താൽപ്പര്യമുണ്ടെന്ന് പറയാൻ ഇത് തന്നെ മതിയാകും.
ഇതിന് പുറമെ അവിടെയുള്ള സർക്കാർ ഒരു കോർപ്പറേഷൻ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ചൈനയെക്കുറിച്ച് രാഹുൽ പറഞ്ഞു. എല്ലാ വിവരങ്ങളുടെയും പൂർണ നിയന്ത്രണം സർക്കാരിനാണ്. നിലവിൽ ഇന്ത്യയിലും അമേരിക്കയിലും ഇത്തരത്തിലൊരു സാഹചര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ ചൈന ഇത്രയധികം മുന്നേറാൻ കാരണം ഇത് തന്നെയാണെന്നും രാഹുൽ സമർത്ഥിക്കുന്നു. ജമ്മു കശ്‌മീരിനെ അക്രമാസക്തമെന്ന് വിളിക്കപ്പെടുന്ന ഇടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കശ്‌മീർ ഒരു കലാപസാധ്യതയുള്ള സംസ്ഥാനമാണെന്നും, അക്രമാസക്തമായ ഇടമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
40 ജവാൻമാർ കൊല്ലപ്പെട്ട ഇടത്ത് താനും പോയെന്ന് രാഹുൽ വ്യക്തമാക്കി. അതേസമയം, കേംബ്രിഡ്‌ജ് സർവകലാശാലയിൽ രാഹുൽ നടത്തിയ മറ്റ് പല പ്രസ്‌താവനകളും ചർച്ചാവിഷയമായി. പ്രസ്‌താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ലക്ഷ്യമിട്ടു. ഇന്ത്യ എന്ന ആശയം പ്രധാനമന്ത്രി നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു ആശയം രാജ്യത്ത് അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ചിലരെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പെഗാസസ് മൂലം തന്റെയും ഫോൺ ചോർത്തപ്പെടുന്നു എന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും രാഹുൽ മറ്റൊരു രാജ്യത്ത് പോയി കുറ്റപ്പെടുത്തി. അതേസമയം, പെഗാസസ് വിഷയം ഉയർന്നപ്പോൾ ഫോൺ സമർപ്പിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതെയാണ് രാഹുൽ മറ്റൊരു രാജ്യത്ത് പോയി ഇന്ത്യയ്‌ക്കെതിരെ പറയുന്നത് എന്നാണ് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നത്.
Post Your Comments