രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ആപ്പിളിന്റെ പാർട്ണറായ ഫോക്സ്കോൺ. കർണാടകയിൽ പുതിയ പ്ലാന്റ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 700 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് തായ്‌വാനീസ് ഇലക്ട്രോണിക്സ് കോൺട്രാക്ട് മാനുഫാക്ചറായ ഫോക്സ്കോണിന്റെ തീരുമാനം. ബെംഗളൂരു എയർപോർട്ടിന് സമീപം 300 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പ്ലാന്റാണ് ഫോക്സ്കോൺ നിർമ്മിക്കുക. ഈ പ്ലാന്റിൽ ഐഫോൺ ഡിവൈസ് നിർമ്മാണവും, അസംബ്ലിങ്ങും നടത്താനാണ് കമ്പനിയുടെ നീക്കം.
ഫോക്സ്കോണിന്റെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പങ്കുവെച്ചിട്ടുണ്ട്. ഐഫോൺ നിർമ്മാണത്തിന് കൂടുതലായും ചൈനയെ ആശ്രയിക്കാതിരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് നിക്ഷേപം ഇന്ത്യയിലേക്ക് മാറ്റാൻ ഫോക്സ്കോൺ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ഐഫോൺ ഉൽപാദനത്തിന്റെ 75 ശതമാനവും ചൈനയിലാണ് നടക്കുന്നത്.
Also Read: ജീവിത തടസ്സങ്ങളകറ്റാൻ വിരാലിമലയിലെ ആറുമുഖ സ്വാമി
Post Your Comments