കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് എറണാകുളം കലക്ടര്‍ ഡോ. രേണുരാജ്. തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റര്‍ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തല്‍. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍നിന്ന് വെള്ളം പമ്പു ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടര്‍ന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. ഏരൂര്‍, ഇന്‍ഫോപാര്‍ക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ പുക ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Post Your Comments