ThiruvananthapuramKeralaNewsTechnology

മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോ എന്നറിയാം, പുതിയ ആപ്ലിക്കേഷനുമായി തിരുവനന്തപുരം നഗരസഭ

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്

തിരക്കേറിയ നഗരങ്ങളിൽ പാർക്കിംഗ് സംവിധാനം ഇല്ലാത്തത് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന തിരുവനന്തപുരം നഗരത്തിൽ വാഹന പാർക്കിംഗിനായി പ്രത്യേക ആപ്ലിക്കേഷൻ രൂപീകരിക്കുകയാണ് നഗരസഭ. റിപ്പോർട്ടുകൾ പ്രകാരം, മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോയെന്ന് അറിയാനും, ഒഴിവുള്ളവ ബുക്ക് ചെയ്യാനുമുള്ള സ്മാർട്ട് പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം ആപ്ലിക്കേഷൻ പദ്ധതിയാണ് നഗരസഭ വികസിപ്പിക്കുന്നത്.

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇവ ഉടൻ തന്നെ നഗരസഭയ്ക്ക് സൗജന്യമായി കൈമാറുന്നതാണ്. ഇത് സംബന്ധിച്ച് നഗരസഭ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ, നഗരസഭാ ആസ്ഥാനത്ത് മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം യാഥാർത്ഥ്യം ആയിട്ടുണ്ട്. അതിനാൽ, ഈ കേന്ദ്രത്തിൽ മാത്രമാണ് ആപ്പിന്റെ സേവനം ലഭിക്കുകയുള്ളൂ. നഗരത്തിലെ നാല് സ്ഥലങ്ങളിൽ പാർക്കിംഗ് സെന്റ്ർ നിർമ്മിക്കുമെന്ന് നഗരസഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Also Read: വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button