ജനുവരി മാസത്തിൽ ഇന്ത്യയിലെ 29,18,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. ഇന്ത്യയിൽ ഏകദേശം 50 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ജനുവരിയിൽ 1,491 പരാതികളാണ് ഉപഭോക്താക്കളിൽ നിന്നും വാട്സ്ആപ്പിന് ലഭിച്ചിട്ടുള്ളത്. ഇവയിൽ 191 പരാതികൾക്ക് വാട്സ്ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുതുക്കിയ ഐടി നിയമങ്ങൾ അനുസരിച്ച് എല്ലാ മാസവും വാട്സ്ആപ്പ് ഉപഭോക്തൃ സുരക്ഷ റിപ്പോർട്ട് പുറത്തുവിടാറുണ്ട്.
2022 നവംബറിലും ഡിസംബറിലുമായി ഏകദേശം 37 ലക്ഷം അക്കൗണ്ടുകൾക്കാണ് വാട്സ്ആപ്പ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം കുറവാണ്. കമ്പനിയുടെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് വാട്സ്ആപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ലഭിച്ച പരാതികൾക്ക് പുറമേ, വാട്സ്ആപ്പിലെ ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണമായും വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. വാട്സ്ആപ്പിന് ഇന്ത്യയിൽ പ്രത്യേക പരാതി സെൽ ഉണ്ട്. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്താക്കൾക്ക് ഇമെയിൽ അല്ലെങ്കിൽ, സ്നൈൽ മെയിൽ എന്നിവ മുഖാന്തരം അറിയിക്കാവുന്നതാണ്.
Post Your Comments