അഗര്‍ത്തല: ഒന്നിച്ചു നിന്നാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്വപ്‌നം ഫലിച്ചില്ല. ത്രിപുരയിൽ വീണ്ടും ബി.ജെ.പിക്ക് തന്നെ ജയം. ഭരണവിരുദ്ധവികാരമുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയെ എതിരിടാന്‍ ഒന്നിച്ച ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് ഏറ്റിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. 2013 ൽ നിന്നും 2018 ലേക്ക് വരുമ്പോൾ, ബി.ജെ.പിയുടെ വിജയയാത്ര ചരിത്രമായിരുന്നു. അതേ ചരിത്രം വീണ്ടും എഴുതിയിരിക്കുകയാണ് ബി.ജെ.പി.
ത്രിപുരയിൽ ആഹ്ലാദ പ്രകടനത്തിലേക്ക് കടന്നിരിക്കുകയാണ് ബി.ജെ.പി പ്രവർത്തകർ. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ ബി.ജെ.പി തങ്ങളുടെ ആധിപത്യം പുലർത്തിയിരുന്നു. ഒരു സമയത്ത് കാര്യങ്ങൾ മാറിമറിഞ്ഞെങ്കിലും ബി.ജെ.പി ലീഡ് തിരികെ പിടിക്കുകയായിരുന്നു. ഇത്തവണ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിട്ടും സി.പി.എം കൂടുതൽ ക്ഷീണിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചാണക്യതന്ത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവുമാണ് ത്രിപുരയിലും ജനങ്ങളെ തങ്ങളോട് അടുപ്പിച്ചതെന്ന് ബി.ജെ.പിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ജനം കൈയ്യടിച്ചു. സംസ്ഥാനത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവത്തില്‍ കേന്ദ്ര മന്ത്രിമാരും മറ്റുള്ളവരും പ്രചാരണം ഏറ്റെടുത്ത്, ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത ഉണ്ടാക്കി.
Post Your Comments