KeralaLatest NewsNews

കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്‌പോർട്‌സിന് ഏറെ അനുയോജ്യം: വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി

തിരുവനന്തപുരം: വാട്ടർ സ്‌പോർട്‌സിന് ഏറെ അനുയോജ്യമാണ് കേരളത്തിലെ ബീച്ചുകളെന്നും അതിനെ വിപുലീകരിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ് സ്ഥലങ്ങളിലേതുപോലെ കേരളത്തിലും വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഫ്‌ളോട്ടിങ് ബ്രിഡ്ജുകൾക്ക് ഏറെ ജനപ്രീതി കിട്ടി. കൂടുതൽ ഇടങ്ങളിലായി ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മണ്ഡലകാലം; ശബരിമലയിലെ നടവരവ് 204 കോടിയെ ഉള്ളൂ, കോടികളുടെ കുറവെന്ന് ദേവസ്വം ബോർഡ്

മറ്റ് ഇടങ്ങളിലേക്ക് ഇത്തരം കാര്യങ്ങൾ തേടി പോകേണ്ടതില്ല. ഇത് സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാക്കും ഒപ്പം ജോലി സാധ്യതയും സംസ്ഥാനത്ത് വർധിപ്പിക്കും. ടൂറിസത്തിന്റെ ഇത്തരം സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച് ടൂറിസം, വാട്ടർ സ്‌പോർട്‌സ് അവസരങ്ങളെ തടസ്സപ്പെടുത്താൻ ചില ലോബികൾ ശ്രമിക്കുന്നുണ്ട്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. ഇത്തരം കുപ്രചരണങ്ങൾ അവസാനിപ്പിക്കണം. സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് എല്ലാം പോരായ്മകൾ ഉണ്ടോ എന്നുമാത്രം അന്വേഷിച്ച് നടക്കുകയാണ് പലരും. ചാവക്കാട്ടെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയിൽ വന്ന മാറ്റം കാരണം അഴിച്ചുമാറ്റിയപ്പോൾ ചാവക്കാട്ടെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. പല മാധ്യമങ്ങളും ഒന്നാം പേജിൽ തന്നെ ബ്രിഡ്ജ് തകർന്നു എന്ന് വാർത്ത നൽകി. ഇത്തരം വാർത്തകൾ കൊടുക്കുന്നതിലൂടെ സാധ്യതകളെ കൂടിയാണ് ഇല്ലാതെയാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചാവക്കാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: മതം രാഷ്രീയത്തിനുള്ള ഉപകരണം ആയി മാറ്റരുത്: സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button