മാനന്തവാടി: അപ്രതീക്ഷിതമായി ഒരു വലിയ രാജവെമ്പാലയെ നേരിൽ കണ്ടാൽ എന്ത് ചെയ്യും? തിരിഞ്ഞ് ഓടുമെന്ന് ഉറപ്പ്. ഇനി അഥവാ അത്ര ധൈര്യമുള്ളവരാണെങ്കിൽ പോലും ഒരു നിമിഷം ഒന്ന് അമ്പരന്നേക്കും, അമാന്തിച്ച് നിന്നേക്കും. എന്നാൽ, ഭയപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു മട്ടിലയം പാലിയോട്ടില്‍ ചിറക്കല്‍ ഫിലിപ്പ് എന്ന കര്‍ഷകന്റെ വീട്ടിൽ ഉണ്ടായത്. ഫിലിപ്പിന്റെ ഭാര്യ സിൽവിയാണ് അടുക്കളയിൽ ചുരുണ്ടുകൂടി കിടക്കുന്ന വമ്പൻ രാജവെമ്പാലയെ കണ്ടത്. കണ്ടതും, ഇവർ നിലവിളിച്ച് കൊണ്ട് തിരിച്ച് ഓടുകയായിരുന്നു.
‘വൈകുന്നേരം ആറുമണി സമയത്ത് എനിക്ക് ഭക്ഷണമെടുക്കാന്‍ പോയതായിരുന്നു സില്‍വി. ബഹളം കേട്ടാണ് അടുക്കളയിലേക്ക് എത്തിയത്. എന്നാല്‍ പാത്രം നിലത്തിട്ട് നിലവിളിച്ച് ഓടിവരുന്ന ഭാര്യയെയാണ് കണ്ടത്’ – ഫിലിപ്പ് പറയുന്നു. മാനന്തവാടി റേഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പ്പുഴയിലാണ് ഫിലിപ്പും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഫിലിപ്പിന്റെ ഭാര്യ സില്‍വിയാണ് അടുക്കള വാതിലിലൂടെ രാജവെമ്പാല അകത്തേക്ക് കയറി വരുന്നത് കണ്ടത്. ഈ സമയം ഫിലിപ്പിന് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു സില്‍വി പാമ്പിനെ കണ്ടതോടെ പാത്രം നിലത്തിട്ട് ഓടിമാറുകയായിരുന്നു. ബഹളം കേട്ട് ഫിലിപ്പ് എത്തിനോക്കുമ്പോൾ പാമ്പ് പതുക്കെ സ്ളാബിന് മുകളിലേക്ക് കയറാൻ ശ്രമം നടത്തുകയായിരുന്നു. ബഹളത്തിനിടയില്‍ രക്ഷപ്പെടാനുള്ള പാമ്പിന്റെ പരാക്രമത്തില്‍ ചില്ലുപാത്രങ്ങള്‍ താഴെ വീണ് പൊട്ടി. ഉടൻ വാതിലുകളെല്ലാം അടച്ച് ഫിലിപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു ഫിലിപ്പ്. 15 മിനിറ്റിനകം വനം ഉദ്യോഗസ്ഥര്‍ എത്തി, പാമ്പിനെ പിടികൂടി.
Post Your Comments