AlappuzhaLatest NewsKeralaNattuvarthaNews

പൊ​ലീ​സ് ജീ​പ്പ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

തോ​ട്ട​പ്പ​ള്ളി പ​ഴ​യ​ചി​റ വീ​ട്ടി​ല്‍ മ​ഞ്ചേ​ഷ്(35) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: പൊ​ലീ​സ് ജീ​പ്പ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തോ​ട്ട​പ്പ​ള്ളി പ​ഴ​യ​ചി​റ വീ​ട്ടി​ല്‍ മ​ഞ്ചേ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ പു​തു​വ​ല്‍ വി​ശ്വ​ന്‍റെ മ​ക​ന്‍ വി​ഷ്ണു​വി​ന്(34) പ​രി​ക്കേ​റ്റു.

Read Also : മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണം, കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം

ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ട്ടാ​ര​വ​ള​വി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി 11ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​ന്ന മാ​രാ​രി​ക്കു​ളം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ജീ​പ്പ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും 12ഓ​ടെ മ​ഞ്ചേ​ഷ് മ​രിക്കുകയായിരുന്നു. ഇ​ടു​പ്പെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button