Latest NewsNewsIndia

മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണം, കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം

രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ക്കുക ലക്ഷ്യം, മുകേഷ് അംബാനിക്കും കുടുംബത്തിന് വിവിധ കോണുകളില്‍ നിന്നും ഭീഷണി, അംബാനിക്ക് ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി

 

ന്യൂഡല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

Read Also: ഇൻസ്റ്റഗ്രാം ചതിച്ചു, കാമുകന്റെ പ്രായം 22, കാമുകി 22 വയസ്സുകാരന്റെ അമ്മ; നേരിട്ട് കണ്ടപ്പോൾ അലമുറയിട്ടുകരഞ്ഞ് കാമുകൻ

ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. അംബാനി കുടുംബത്തിന് ഇസൈഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുകേഷ് അംബാനിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button