MollywoodLatest NewsKeralaCinemaNewsEntertainment

‘ഭര്‍ത്താവിന്‍റെ കാലില്‍ തൊട്ട് വണങ്ങണമെന്നത് എന്‍റെ ആഗ്രഹമാണ്’: കേരളത്തിലെ മിക്ക ആണുങ്ങൾക്കും അതിഷ്ടമാണെന്ന് സ്വാസിക

ഭർത്താവിന്റെ കാലിൽ തൊട്ട് വണങ്ങുന്നത് തനിക്കിഷ്ടമാണെന്ന് പറഞ്ഞതിന് ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് സ്വാസിക. തനിക്ക് നേരെ നടന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് താരം ഇപ്പോൾ. തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിഷ്ടമല്ലെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നമ്മൾ എങ്ങനെയായിരിക്കണം എന്ന് സോഷ്യൽ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാനുള്ളതെന്ന് സ്വാസിക പറയുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളായ നിരഞ്ജനുമായുള്ള വീഡിയോയിലാണ് സ്വാസിക ഇക്കാര്യം പറയുന്നത്. സോഷ്യല്‍മീഡിയയിൽ സജീവമായ താരത്തിന്റെ അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇരുവരും ചേർന്നുള്ള സംഭാഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

‘സെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വെച്ച് ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്’, സ്വാസിക പറയുന്നു.

തന്റെ പേര് ഇന്റർനെറ്റിൽ സേർച്ച്‌ ചെയ്യാറില്ലെന്നും അതിന് തോന്നിയിട്ടില്ലെന്നുമാണ് സ്വാസിക പറയുന്നത്. ഡാൻസ് ഏതെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മാത്രം നോക്കും, അങ്ങനെ നോക്കാത്തതാണ് നല്ലതെന്ന് നിരഞ്ജന്റെ ഭാര്യ ഗോപിക പറയുന്നു. ഇല്ലെങ്കിൽ നെഗറ്റീവ് ആയത് മാത്രമേ കാണാൻ കഴിയൂ എന്നും അവർ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button