Latest NewsNewsBusiness

രാജ്യത്ത് പ്ലാറ്റിനം ആഭരണങ്ങൾക്കും പ്രിയമേറുന്നു, വിൽപ്പനയിൽ വൻ മുന്നേറ്റം

കഴിഞ്ഞ വർഷം ദീപാവലി, ധൻതേരസ് എന്നിങ്ങനെയുള്ള ഉത്സവ കാലയളവിൽ മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തിയത്

രാജ്യത്ത് പ്ലാറ്റിനം ആഭരണങ്ങളുടെ വിൽപ്പന കുതിച്ചുയരുന്നതായി റിപ്പോർട്ട്. സ്വർണത്തിനും വജ്രത്തിനും പിന്നാലെയാണ് പ്ലാറ്റിനം ആഭരണങ്ങളുടെ വിൽപ്പനയും കുതിക്കുന്നത്. പ്ലാറ്റിനം ഗിൽഡ് ഓഫ് ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ പ്ലാറ്റിനം വിൽപ്പനയുടെ റീട്ടെയിൽ വളർച്ച 22 ശതമാനമായാണ് ഉയർന്നത്. ഉത്സവ കാലം, വിവാഹ സീസൺ എന്നിവ എത്തിയതോടെയാണ് വിൽപ്പന കുതിച്ചുയർന്നത്.

കഴിഞ്ഞ വർഷം ദീപാവലി, ധൻതേരസ് എന്നിങ്ങനെയുള്ള ഉത്സവ കാലയളവിൽ മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തിയത്. പ്ലാറ്റിനം ജ്വല്ലറിയിലെ പുതിയ ഡിസൈനുകൾ, ഉപഭോക്തൃ വാങ്ങൽ ശേഷിയിലെ ഉണർവ്, ഇ- കൊമേഴ്സ് ആഭരണ വിപണിയുടെ വളർച്ച എന്നിവ വിൽപ്പനയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഗുജറാത്തിലും ദക്ഷിണേന്ത്യയിലുമാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയത്.

Also Read: ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

shortlink

Post Your Comments


Back to top button