Latest NewsNewsGulf

ദുബായില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞു

ദുബായി: ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു. മാറ്റമില്ലാതെ തുടര്‍ന്ന വില വെള്ളിയാഴ്ച ഇടിഞ്ഞ് 24 കാരറ്റ് സ്വര്‍ണത്തിന് 154.75 ദിര്‍ഹമായി. അമേരിക്കന്‍ സ്വര്‍ണവിപണിക്കും തിരിച്ചടിയുണ്ടായി. ഔണ്‍സിന് 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി 1281.60 ഡോളര്‍ ആയി വില.

പാരിസില്‍ ഉണ്ടായ ആക്രമണവും ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ വിജയം നേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് അന്താരാഷ്ട്ര വിപണിയെ പിന്നോട്ട് അടിച്ചത്. അമേരിക്കന്‍ തൊഴില്‍ രംഗത്ത് വന്നിരിക്കുന്ന അനിശ്ചിതാവസ്ഥയും സ്വര്‍ണവിപണിയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഇടിവ് താല്‍ക്കാലികമാണെന്നും വൈകാതെ തന്നെ സ്വര്‍ണവില ഔണ്‍സിന് 1300 ഡോളറെത്തുമെന്നും വിപണി വിദഗ്ധര്‍ പറയുന്നുണ്ട്.

സ്വര്‍ണവില കൂടാതെ വെള്ളിയുടെ വിലയും പ്ലാറ്റിനം വിലയിലും കുറവ് രേഖപ്പെടുത്തി. അമേരിക്കന്‍ വിപണിയില്‍ വെള്ളിവില 0.3 ശതമാനം കുറഞ്ഞ് 17.94 ഡോളറായി. പ്ലാറ്റിനം വില 0.5 ശതമാനം കുറഞ്ഞ് 972.10 ഡോളറായി.

shortlink

Post Your Comments


Back to top button