ഓപ്പോയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നായ ഓപ്പോ എഫ്21 പ്രോ ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം. 27,999 രൂപ വില വരുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം പതിനായിരം രൂപയ്ക്കടുത്ത് വിലക്കുറവിൽ ഹാൻഡ്സെറ്റുകൾ വാങ്ങാനുള്ള അവസരമാണ് കസ്റ്റമേഴ്സിന് ലഭിക്കുന്നത്. ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.
ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഓപ്പോ എഫ്21 പ്രോ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ വാങ്ങാൻ കഴിയുക. 25 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും, 5 ബാങ്ക് ഓഫറുകളും, എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാണ്. ഏകദേശം 7,000 രൂപയോളം ഇൻസ്റ്റന്റ് ക്യാഷ് ബാക്കായി ലഭിക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 10 ശതമാനവും, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 5 ശതമാനവും ഇൻസ്റ്റന്റ് കാഷ് ബാക്ക് ലഭിക്കും.
Also Read: കൗമാരക്കാര്‍ക്ക് ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ ഭക്ഷണവിഭവങ്ങള്‍
ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 2,000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും 2,000 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. മുഴുവൻ ഓഫറുകളും കിഴിച്ചാൽ, ഏകദേശം ഇരുപതിനായിരം രൂപയ്ക്ക് അടുത്ത് ഓപ്പോ എഫ്21 പ്രോ സ്വന്തമാക്കാനാകും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ.
Post Your Comments