കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദ്ദനമേറ്റത്.
Read Also : പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ വയോധികന് ദാരുണാന്ത്യം
നൂറനാട് കെ.സി.എം ആശുപത്രി ജീവനക്കാർക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. തുടർന്ന്, യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ, യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, മർദ്ദിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചു. യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നു. ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്‌സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.
Post Your Comments