Latest NewsNewsIndia

ലീലയെ കുത്തിയത് 16 തവണ, സ്ഥലത്ത് നിന്നും മാറാതെ കാമുകൻ: പ്രതിയുടെ അടുത്തേക്ക് പോകാൻ ഭയന്ന് ദൃക്‌സാക്ഷികൾ

ബംഗളൂരു: ബംഗളൂരുവിൽ വിവാഹാഭ്യർത്ഥന നിരസിച്ച കാമുകിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെൽത്ത് കെയർ മാനേജ്‌മെന്റ് സർവീസസിന് സമീപമാണ് സംഭവം. ഇവിടുത്തെ ജീവനക്കാരിയായ ലീല പവിത്ര നളമതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ആരോഗ്യ പ്രവർത്തകനായ ദിനകർ ബനാല (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കമിതാക്കൾ ആയിരുന്നു.

ലീലയെ കൊല്ലാൻ ഉദ്ദേശിച്ച് തന്നെയായിരുന്നു ദിനകർ സ്ഥലത്തെത്തിയിരുന്നത്. ഇതിനായി കൈയ്യിൽ കത്തിയും കരുതിയിരുന്നു. തർക്കത്തിനിടെ ലീലയെ ദിനകർ കത്തിയെടുത്ത് കുത്തുകയായിരുന്നു. 16 തവണയാണ് കുത്തിയത്. ലീലയുടെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെ ദിനകർ ആഞ്ഞുകുത്തി. നിലവിളി കേട്ട് ആളുകൾ കൂടിയെങ്കിലും കയ്യിൽ കത്തിയുമായി നിൽക്കുന്ന ദിനകറിനെ കണ്ട് അടുത്തേക്ക് ചെല്ലാൻ മടിച്ചു. ഇതിനിടെ ലീല സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ലീല മരിച്ചുവെന്ന് അറിഞ്ഞിട്ടും ദിനകർ സ്ഥലം വിട്ട് പോകാൻ തയ്യാറായില്ല. പിടികൊടുക്കാൻ തന്നെ തീരുമാനിച്ചായിരുന്നു ദിനകർ ഇവിടെ എത്തിയത്. ഒടുവിൽ ദൃക്‌സാക്ഷികൾ അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി, ദിനകറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദിനകറും ലീലയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ ജാതി വ്യത്യാസത്തെ തുടർന്ന് ലീലയുടെ വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു. ഇതൊന്നും വകവയ്ക്കാതെ, വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലെന്നും അവരുടെ തീരുമാനത്തെ മാനിക്കണമെന്നും ലീല ദിനകറിനെ അറിയിക്കുകയായിരുന്നു. അഞ്ച് വർഷത്തോളം പ്രണയിച്ചിട്ട് വിവാഹക്കാര്യം പറഞ്ഞപ്പോൾ താഴ്ന്നജാതിയാണെന്ന് പറഞ്ഞ് ലീല തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.

ദിനകർ ലീലയുടെ ഓഫീസിന് പുറത്ത് കാത്തുനിൽക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോൾ അവരെ അഭിമുഖീകരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹക്കാര്യം പറഞ്ഞ് രണ്ട് പേരും വഴക്കായി. ഇതോടെ ദിനകർ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ലീലയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യാതൊരു വിഷമവും ഇല്ലാതെയായിരുന്നു ദിനകർ പോലീസ് സ്റ്റേഷനിൽ പെരുമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button