തൃശൂര്‍: വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന് ദാരുണാന്ത്യം. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്.
കയറാടി മാങ്കുറിശ്ശിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കരിമ്പന മുറിച്ചു മാറ്റുന്നതിനിടെ യന്ത്രവാള്‍ പനയില്‍ ഇറുകി. ഇതോടെ പണിക്കാരുമായി ചേര്‍ന്ന് കയര്‍കെട്ടി വലിച്ചുവീഴ്ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കയര്‍ കാലില്‍ കുടുങ്ങിയ യാക്കൂബ് സമീപത്തെ കരിങ്കല്ലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
Read Also : ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ജനുവരിയിൽ മികച്ച വളർച്ച
വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യാക്കൂബിനെ ഉടന്‍ തന്നെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Leave a Comment