
അബുദാബി: സ്വർണ്ണം വിതറിയ കാപ്പി കുടിച്ചിട്ടുണ്ടോ. 24 ക്യാരറ്റ് സ്വർണ്ണം വിതറിയ ഒരു കോഫിയുടെ വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഷെഫ് സുരേഷ് പിള്ളയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ വെച്ച് ഷെഫ് സുരേഷ് പിള്ള സ്വർണം വിതറിയ കോഫി കുടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. സ്വർണ തരികൾ വിതറിയ കോഫിയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
വീഡിയോയ്ക്ക് താഴെ അദ്ദേഹം പങ്കുവെച്ച വാക്കുകളും വൈറലാകുന്നുണ്ട്. ‘അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ 24 കാരറ്റ് സ്വർണം ചിരണ്ടിയിട്ട കാപ്പി. ഇത് കുടിച്ചിട്ട് നാട്ടിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. പേടിച്ചിട്ട് യാത്ര രണ്ട് ദിവസത്തേക്ക് നീട്ടി. ഇനിയെങ്ങാനും നാട്ടിലെ എയർപോട്ടിൽ കീ കീ അടിച്ചാലോ’ എന്നാണ് ഷെഫ് പിള്ള വീഡിയോയ്ക്ക് താഴെ കൊടുത്തിരിക്കുന്ന അടിക്കുറുപ്പ്. നിരവധി പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേർ രസകരമായ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also: നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ സുരേന്ദ്രൻ
Post Your Comments