ErnakulamLatest NewsKeralaNattuvarthaNews

വീട്ടമ്മയും ഭർതൃ മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍

തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊച്ചി: വീട്ടമ്മയെയും ഭർതൃ മാതാവിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്താണ് സംഭവം. ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : വ്യാജപ്പേരിൽ വിവാഹപ്പരസ്യം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ

സരോജിനിയെ കിടപ്പ് മുറിയിലെ കട്ടിലിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബിക തൂങ്ങി മരിച്ച നിലയിലായിരുന്നു. അംബികയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. കുടുംബപരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് അയൽവാസികൾ പറഞ്ഞു. ‌

സ്ഥലത്തെത്തിയ വടക്കേക്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ, വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button