
പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസിൽ പ്രതിയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തേങ്കുറിശ്ശി സ്വദേശി നിത്യനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകണം. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. കേസിൽ 22 രേഖകൾ ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ചു.
Post Your Comments